ഐഎസ്എൽ: ഒഡീഷ എഫ് സി ചെന്നിയിൻ എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ അമ്പത്തിമൂന്നാം മത്സരത്തിൽ ഇന്ന് ഒഡീഷ എഫ് സി ചെന്നിയിൻ എഫ് സിയെ നേരിടും. ഒഡീഷായുടെ ഹോം ഗ്രൗണ്ടായ കലിങ്ക സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ഒഡീഷ ടീമിൽ ഒരു മാറ്റം ആണ് ഉള്ളത്. ടീമിൽ ജെറി തിരിച്ചെത്തി. ചെന്നൈയിൻ എഫ് സി ടീമിൽ മൂന്ന് മാറ്റങ്ങൾ ഉണ്ട്. മൂന്നും ഡിഫൻസിൽ ആണ്.
തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കാൻ ആണ് ഇന്ന് ഒഡീഷ ഇറങ്ങുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ തോറ്റ ചെന്നൈയിൻ എഫ് സി ജയം തിരിച്ചുപിടിക്കാൻ ആകും ഇന്ന് ശ്രമിക്കുക. ഈ സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ ആണ് പിരിഞ്ഞത്.ചെന്നൈക്ക് 9 കളികളിൽ നിന്ന് അവർക്ക് 9 പോയിന്റ് ആണ് ഉള്ളത്. 10 കളികളില്‍നിന്നും 12 പോയന്റുള്ള ഒഡിഷ ആറാം സ്ഥാനത്താണ്.






































