Foot Ball Top News

ഫ്രഞ്ച് കപ്പില്‍ പി എസ് ജിക്ക് തകർപ്പൻ ജയം

January 6, 2020

author:

ഫ്രഞ്ച് കപ്പില്‍ പി എസ് ജിക്ക് തകർപ്പൻ ജയം

ഇന്ന് നടന്ന ഫ്രഞ്ച് കപ്പ് മത്സരത്തിൽ ലിനാസ് മന്ത്ലറേക്കെതിരെ പി എസ് ജിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം. മത്സരത്തിൽ പിഎസ്ജിയുടെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. ആദ്യം മുതൽ ആക്രമിച്ച് കളിച്ച പിഎസ്ജിക്ക് വേണ്ടി പാബ്ലോ സരാബിയയും എഡിസണ്‍ കവാനിയും ഇരട്ട ഗോളുകൾ നേടി. ആദില്‍ ഔചിചേ‌, എറിക് മാക്സിം ചൗപോ- മോട്ടിങ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.

പി എസ് ജിയുടെ സൂപ്പർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച മൽസരത്തിൽ മുപ്പതാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. പിന്നീട് ഗോൾ വേട്ട തുടരുകയായിരുന്നു. ആദില്‍ ആണ് ആദ്യ ഗോൾ നേടിയത്.ലിനാസ് മന്ത്ലറേയുടെ കോച്ചും താരങ്ങളും പിഎസ്ജി ആരാധകര്‍ ആണ്. അതിനാൽ ഇഷ്ട ടീമിനൊപ്പം കളിയ്ക്കാൻ സാധിച്ച സന്തോഷത്തിലാണ് അവർ.

Leave a comment