രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹൈദരബാദിന് 155 റണ്‍സ് വിജയലക്ഷ്യം
കേരള ഹൈദരാബാദ് രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരളത്തിനെതിരെ ഹൈദരബാദിന് 155 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്ങ്‌സിൽ കേരളം 228 റൺസിൽ ഓൾഔട്ട ആയി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് വിക്കറ്റ് പോകാതെ 30 റൺസ് നേടിയിട്ടുണ്ട്. അഗര്വാളും, റെഡ്ഢിയുമാണ് ക്രീസിൽ. മികച്ച തുടക്കമാണ് ഹേദരബാദിന് ലഭിച്ചത്.
204/7 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച കേരളത്തിന് ഇന്ന് 24 റൺസ് കൂടിയേ നേടാൻ കഴിഞ്ഞൊള്ളു. അക്ഷയ് ചന്ദ്രൻ(30), സൽമാൻ(30), രോഹൻ പ്രേം(44), വിഷ്ണു വിനോദ്(44) എന്നിവർ മാത്രമാണ് കളിച്ചത്.. ഹൈദരാബാദിന് വേണ്ടി മുഹമ്മ്ദ് സിറാജ് രണ്ട് വിക്കറ്റ് നേടി. മൂന്നാം ദിനം എട്ടിന് 193 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഹേദരബാദിന് 35 റൺസ് കൂടി നേടാൻ ആയി. 111 റൺസ് നേടി പുറത്താകാതെ നിന്ന സുമന്ത് കൊല്ലയാണ് ഹേദരബാദിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.






































