ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സി ടീമുകളുടെ സ്‌റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ അമ്പത്തിരണ്ടാം മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് മത്സരം നടക്കുന്നത്. രണ്ട് ടീമുകളുടെയും സ്‌റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു.
രണ്ട് ടീമുകളുടെയും പതിനൊന്നാം മത്സരമാണിത്. ഈ സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രണ്ട് ടീമുകൾ ആണ് ഇന്ന് നേർക്കുനേർ എത്തുന്നത്. ഹൈദരാബാദ് നിലവിൽ പോയിന്റ് പട്ടികയിൽ 10 മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് പോയിന്റുമായി ഏറ്റവും അവസാനം പത്താം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുകളുമായി കേരളം ഒൻപതാം സ്ഥാനത്താണ്.
ഹൈദരാബാദ് എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – ലക്ഷ്മികാന്ത് കട്ടിമണി, സാഹിൽ പൻവർ, റാഫേൽ ലോപ്പസ് ഗോമസ്, മാത്യു കിൽഗല്ലൺ, ആഷിഷ് റായ്, ആദിൽ ഖാൻ, മാർക്കോ സ്റ്റാൻകോവിച്ച്, നിഖിൽ പൂജാരി, മാർസെലോ പെരേര, അഭിഷേക് ഹാൽഡർ, ബോബോ.
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – ടിപി റെഹനേഷ്, മുഹമ്മദ് റാകിപ്പ്, ജെസ്സൽ കാർനെറോ, വ്‌ലാറ്റ്കോ ഡ്രോബറോവ്, ഗിയാനി സുവർലൂൺ, മൊഹമദോ ജിന്നിംഗ്, സീതാസെൻ സിംഗ്, ഹാലിചരൻ നർസാരി, ജീക്സൺ സിംഗ്, മെസ്സി, ബാർത്തലോമിവ് ഒഗ്‌ബെച്ചെ.






































