Cricket Top News

ഹൈദരാബാദിൽ മഴ: കേരള ഹൈദരാബാദ് രഞ്ജി ട്രോഫി മത്സരം വൈകുന്നു

January 3, 2020

author:

ഹൈദരാബാദിൽ മഴ: കേരള ഹൈദരാബാദ് രഞ്ജി ട്രോഫി മത്സരം വൈകുന്നു

രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരളം ഇന്ന് ഹൈദരാബാദിനെ നേരിടും. കേരളത്തിൻറെ നാലാം മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. എന്നാൽ ഹൈദരാബാദിൽ മഴ ആയതിനാൽ ടോസ് പോലും ഇടാൻ സാധിച്ചിട്ടില്ല. ഗ്രൗണ്ട് ഏതാണ്ട് പൂർണ്ണമായും മൂടിയിരിക്കുകയാണ്. ഈ സീസണിൽ ജയിക്കാൻ പാടുപെടുന്ന രണ്ട് ടീമുകളുടെ നിർണായക ഏറ്റുമുട്ടൽ ആണ്. ഇരു ടീമുകളും മൂന്ന് കളികൾ വീതം കളിച്ചിട്ടുണ്ട്, ഒരെണ്ണം പോലും ജയിക്കാനായിട്ടില്ല, കേരളത്തിന് രണ്ട് തോൽവിയും ഒരു സമനിലയും ആണ് ഉള്ളത്, ഹൈദരാബാദിന് മൂന്ന് മത്സരങ്ങളും തോൽവിയാണ്. നോക്ക്ഔട്ട് മത്സരത്തിലേക്ക് എതാൻ കേരളത്തിന് ഇന്നത്തെ മൽസരം ജയിക്കേണ്ടത് അനിവാര്യമാണ്.

 

കേരളത്തിൻറെ രണ്ടാമത്തെ എവേ മത്സരമാണ് ഇന്ന് നടക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആണ് മൽസരം.ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസണിന് പകരം രോഹൻ പ്രേം ആണ് കളിക്കുന്നത്. സ്പിന്നര്‍ കെ.എസ് മോനിഷിന് പകരം ആള്‍ റൗണ്ടര്‍ വിനൂപ് മനോഹരനും രഞ്ജി ടീമില്‍ തിരിച്ചെത്തി. കൂടാതെ സന്ദീപ് വാര്യരും കേരള ടീമിൽ കളിക്കില്ല. ഇന്ത്യൻ എ ടീമിൽ  കളിക്കുന്നതിനാൽ ആണ് താരം രഞ്ജിയിൽ നിന്ന് മാറിയത്. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടിയതിനാൽ ആണ് രോഹൻ കേരള ടീമിൽ എത്തിയത്.

Leave a comment