Cricket Top News

സിഡ്‌നി ടെസ്റ്റ് ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് ആരംഭിച്ചു

January 3, 2020

author:

സിഡ്‌നി ടെസ്റ്റ് ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് ആരംഭിച്ചു

ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമായി. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് ആരംഭിച്ചു.രാവിലെ അഞ്ച് മണിക്ക് മൽസരം ആരംഭിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് പോകാതെ 39 റൺസ് നേടിയിട്ടുണ്ട്.20 റൺസുമായി ഡേവിഡ് വാർണറും,10 റൺസുമായി ജോ ബർൺസും ആണ് ക്രീസിൽ.

മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. രണ്ട് ടെസ്റ്റിലും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത് . രണ്ട് ടെസ്റ്റിലും ജയിച്ച ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാൻ ആകും ഇന്ന് ഇറങ്ങുക.  ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ മൂന്നാം ടെസ്റ്റിൽ കളിക്കുന്നില്ല. ലാതം ആണ് നായകൻ. ട്രെന്റ് ബോൾട്ടും ഇന്ന് കളിക്കുന്നില്ല.ഗ്ളെൻ ഫിലിപ്സ് ടീമിൽ ഇടം നേടി, അദ്ദേഹത്തിൻറെ ആദ്യ ടെസ്റ്റ് മത്സരമാണിത്.

Leave a comment