ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരം ഇന്ന്
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും. ഇന്ന് ന്യൂലാൻഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുക. ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക നാല് ടെസ്റ്റുകൾ ഉള്ള പരമ്പരയിൽ മുന്നിലാണ്. ആദ്യ മത്സരത്തിൽ 107 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.ബാറ്റിങ്ങിലും, ബൗളിങ്ങിലും അവർക്ക് ഒരുപോലെ തിളങ്ങാൻ ആയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മൽസരം ആരംഭിക്കുന്നത്.
നാല് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് വീതം ഏകദിന, ടി20 മൽസരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. സൂപ്പർ താരം ജയിംസ് ആന്‍ഡേഴ്സണ്‍ ടീമിൽ തിരിച്ചെത്തിയിട്ടും ഇംഗ്ലണ്ടിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല . ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ട് തൊട്ടിരുന്നു.പുതിയ പരിശീലകൻറെ കീഴിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ മൽസരം വിജയമായിരുന്നു. മാർക്ക് ബൗച്ചർ മുഖ്യ പരിശീലകനും, ജാക്ക് കാലിസ് ബാറ്റിങ്ങ് പരിശീലകനുമായി ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ പാരമ്പരയാണിത്.






































