Cricket Top News

രഞ്ജി ട്രോഫി: കേരളം ഇന്ന് ഹൈദരാബാദിനെ നേരിടും

January 3, 2020

author:

രഞ്ജി ട്രോഫി: കേരളം ഇന്ന് ഹൈദരാബാദിനെ നേരിടും

രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരളം ഇന്ന് ഹൈദരാബാദിനെ നേരിടും. കേരളത്തിൻറെ നാലാം മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. കേരളത്തിൻറെ രണ്ടാമത്തെ എവേ മത്സരമാണ് ഇന്ന് നടക്കുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9:30ന് മൽസരം ആരംഭിക്കും. മൂന്ന് മത്സരങ്ങളിൽ രണ്ട് കളികളും തോറ്റ കേരളത്തിന് ഒരു ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞത് ഒഴിച്ചാൽ രണ്ടിലും മോശം പ്രകടനമാണ് കേരളം നടത്തിയത്.

ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസണിന് പകരം രോഹൻ പ്രേം ആണ് കളിക്കുന്നത്. സ്പിന്നര്‍ കെ.എസ് മോനിഷിന് പകരം ആള്‍ റൗണ്ടര്‍ വിനൂപ് മനോഹരനും രഞ്ജി ടീമില്‍ തിരിച്ചെത്തി. കൂടാതെ സന്ദീപ് വാര്യരും കേരള ടീമിൽ കളിക്കില്ല. ഇന്ത്യൻ എ ടീമിൽ  കളിക്കുന്നതിനാൽ ആണ് താരം രഞ്ജിയിൽ നിന്ന് മാറിയത്. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടിയതിനാൽ ആണ് രോഹൻ കേരള ടീമിൽ എത്തിയത്.

Leave a comment