ദേശീയ സീനിയര്‍ വോളി കേരളത്തിന് കിരീടം
ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയര്‍ വോളി ചമ്പ്യൻഷിപ്പ് ഫൈനലിൽ കേരള വനിത ടീമിന് കിരീടം. ഇന്നലെ നടന്ന മത്സരത്തിൽ അവർ റെയില്‍വേസിനെയാണ് തോൽപ്പിച്ചത്. തകർപ്പൻ പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാർ നടത്തിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് കേരളം ജയിച്ചത്. സെമിയിൽ കേരളം മഹാരാഷ്ട്രയെ തോൽപ്പിച്ചാണ് സെമിയിൽ എത്തിയത്. പന്ത്രണ്ടാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്.
പുരുഷ വിഭാഗം സെമിയിൽ റെയിൽവെയ്സിനോട് തോറ്റിരുന്നു. വനിത ടീം ക്വാർട്ടറിൽ ഹിമാചല്‍പ്രദേശിനെ ആണ് തോൽപ്പിച്ചത്. എസ് രേഖ, എം ശ്രുതി, കെ എസ് ജിനി, കെ പി അനുശ്രീ, എസ് സൂര്യ, അഞ്ജു ബാലകൃഷ്ണന് എന്നിവർ അടങ്ങുന്ന കേരള ടീം മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ സെറ്റിൽ റെയില്‍വേസ് പൊരുതിയെങ്കിലും പിന്നീട് ഉള്ള സെറ്റിൽ കേരളം അനായാസം ജയിക്കുകയായിരുന്നു.






































