Cricket Top News

ഓസ്‌ട്രേലിയ ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കമാകും

January 2, 2020

author:

ഓസ്‌ട്രേലിയ ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കമാകും

ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് നാളെ സിഡ്‌നിയിൽ തുടക്കമാകും. നാളെ ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിക്ക് മൽസരം ആരംഭിക്കും. മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. രണ്ട് ടെസ്റ്റിലും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത് . രണ്ട് ടെസ്റ്റിലും ജയിച്ച ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാൻ ആകും നാളെ ഇറങ്ങുക.

പരമ്പരയിൽ ന്യൂസിലൻഡ് മോശം പ്രകടനമാണ് നടത്തുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവർക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല.  പാകിസ്ഥാനെ ടെസ്റ്റ് പരമ്പരയിൽ തോൽപ്പിച്ച ഓസ്‌ട്രേലിയ ഈ പരമ്പരയിലും മികച്ച പ്രകടനം തുടരുകയാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അവർ രണ്ടാം സ്ഥാനത്താണ്.

Leave a comment