Foot Ball Top News

വീണ്ടും പരിക്ക്: പോഗ്ബ പുറത്ത്

January 2, 2020

author:

വീണ്ടും പരിക്ക്: പോഗ്ബ പുറത്ത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിൻറെ മധ്യനിര താരം പോള്‍ പോഗ്ബ വീണ്ടും ടീമിൽ നിന്ന് പുറത്ത്. പരിക്ക് മാറി തിരിച്ചെത്തിയ താരത്തിന് വീണ്ടു പരിക്ക് പറ്റിയതായി രിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ അറിയിച്ചു. ആഴ്ചകളോളം  താരത്തിന് പുറത്തിരിക്കേണ്ടി വരും. രണ്ടാഴ്ച മുബാണ് താരം പരിക്ക് മാറി ടീമിൽ എത്തിയത്. എന്നാൽ വീണ്ടും പരിക്ക് വില്ലനായി പോഗ്ബയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്,

 

പോഗ്ബയുടെ ആങ്കിളിന് ആണ് പരിക്ക്.പരിക്ക് മൂലം മൂന്ന് മാസമായി പുറത്തായിരുന്നു. പരിക്കുല ഭേദമായി എത്തിയപ്പോൾ താരത്തിനെ വീണ്ടും പരിക്ക് പിടികൂടിയത്. മറ്റൊരു മധ്യ നിര താരം  മക്ടോമിനെയും പരിക്കേറ്റ പുറത്താണ്. നിലവിൽ മിൿച ഒരു മധ്യനിര താരം ഇല്ലാത്ത അവസ്ഥയിലാണ് മാഞ്ചസ്റ്റർ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിൻറെ മികച്ച മധ്യനിര താരമാണ് പോള്‍ പോഗ്ബ. എന്നാൽ പരിക്ക് മൂലം സീസണ്‍ പകുതിയിലധികം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് മാഞ്ചസ്റ്റർ.

Leave a comment