Foot Ball Top News

 പ്രീമിയര്‍ ലീഗില്‍ ബൗണ്മതിനെതിരെ  വെസ്റ്റ് ഹാമിന് വമ്പൻ ജയം 

January 2, 2020

author:

 പ്രീമിയര്‍ ലീഗില്‍ ബൗണ്മതിനെതിരെ  വെസ്റ്റ് ഹാമിന് വമ്പൻ ജയം 

പുതിയ പരിശീലനകന്റെ  കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ വെസ്റ്റ് ഹാമിന് വമ്പൻ ജയം. ഇന്നലെ നടന്ന മൽസരത്തിൽ അവർ ബൗണ്മതിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്.  ലീഗിൽ പതിനാറാം സ്ഥാനത്തുള്ള വെസ്റ്റ് ഹാം തകർപ്പൻ പ്രകടനമാണ് ഇന്നലെ നടത്തിയത്. കഴിഞ്ഞ രണ്ട് കളികളിൽ തുടർച്ചയായ തോൽവിക്ക് ശേഷം പുതിയ പരിശീലകൻ ഡേവിഡ് മോയിസിന് കീഴിൽ വമ്പൻ ജയം ആണ് വെസ്റ്റ് ഹാം നേടിയത്.

ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ ആണ് വെസ്റ്റ് ഹാം നേടിയത്.വെസ്റ്റ് ഹാമിന് വേണ്ടി നായകൻ മാർക്ക് നോബിള്‍ ആണ് രണ്ട് ഗോളുകൾ നേടിയത്. 17 ആം മിനിറ്റിൽ ആണ് വെസ്റ്റ് ഹാം ആദ്യ ഗോൾ നേടിയത്. പിന്നീട് ഇരുപത്തിയഞ്ചാം മിനിറ്റിൽ അവർ സെബാസ്റ്റിയനിലൂടെ രണ്ടാം ഗോളും നേടി. മൂന്നാം ഗോൾ പിറന്നത് പെനാൽറ്റിയിലൂടെയാണ്. ബ്രസീലിയന്‍ താരം ഫിലിപ്പെ ആന്‍ഡേഴ്‌സൺ ആണ് നാലാം ഗോൾ നേടിയത്. 20 കളികളിൽ നിന്ന് 24 പോയിന്റ് ആണ് നിലവിൽ വെസ്റ്റ് ഹാമിന് ഉള്ളത്.

Leave a comment