പ്രീമിയർ ലീഗിൽ ലെസ്റ്റര്‍ സിറ്റിക്ക് തകർപ്പൻ ജയം
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ലെസ്റ്റര്‍ സിറ്റി ന്യൂകാസില്‍ യുണൈറ്റഡ് മത്സരത്തിൽ ലെസ്റ്റര്‍ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അവർ ന്യൂകാസില്‍ യുണൈറ്റഡിനെ തോൽപ്പിച്ചത്. ജയത്തോടെ അവർക്ക് 45 പോയിന്റ് ആയി. നിലവിൽ അവർ രണ്ടാം സ്ഥാനത്താണ്. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം സിറ്റിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.
പെരെസാ, മാഡിസണ്‍,ഹംസാ ചൗദരി എന്നിവരാണ് ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. തികച്ചും ഏകപക്ഷീയമായ മൽസരത്തിൽ 36ആം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി, മൂന്ന് മിനിറ്റിനുള്ള രണ്ടാം ഗോളും നേടി. പിന്നീട് രണ്ടാം പകുതിയിൽ അവസാന നിമിഷമാണ് അവർ മൂന്നാം ഗോൾ നേടിയത്. 87 ആം മിനിറ്റിൽ ഗോൾ നേടിയതോടെ ഹംസാ ചൗദരി ലെസ്റ്റര്‍ സിറ്റിക്ക് വേണ്ടി ആദ്യ ഗോൾ നേടി.






































