പ്രീമിയർ ലീഗിൽ ചെൽസിയെ സമനിലയിൽ തളച്ച് ബ്രൈറ്റൺ
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ചെൽസി ബ്രൈറ്റൺ മത്സരം സമനിലയിൽ അവസാനിച്ചു. ഒരു ഗോളിന് മുന്നിട്ട് നിന്ന ചെൽസിയെ ബ്രൈറ്റൺ സമനിലയിൽ കുടുക്കുമാകയായിരുന്നു. അവസാന നിമിഷം ബൈസിക്കിള്‍ കിക്കിലൂടെ ആണ് ബ്രൈറ്റൺ സമനില ഗോൾ നേടിയത്. അസ്പലികേറ്റ ചെൽസിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ, ജഹാന്‍ബാക്ഷ് ആണ് ബ്രൈറ്റന്റെ സമനില ഗോൾ നേടിയത്. നിലവിൽ ചെൽസി നാലാം സ്ഥാനത്താണ്. 36 പോയിന്റ് ആണ് ചെൽസി നേടിയിരിക്കുന്നത്.
മത്സരം തുടങ്ങി പത്താം മിനിറ്റിൽ ചെൽസി ആദ്യ ഗോൾ നേടി. ടാമി എബ്രഹാം ഷോട്ട് ഉതിര്‍ത്തെങ്കിലും അത് ബ്രൈറ്റൺ ബ്ലോക്ക് ചെയ്തു. എന്നാൽ റീബൗണ്ടിലൂടെ അസ്പലികേറ്റ അത് ഗോളാക്കി മാറ്റുകയായിരുന്നു. അതിന് ശേഷം ബ്രൈറ്റൺ സമനില ഗോൾ നേടാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ആദ്യ പകുതി ചെൽസി ഒരു ഗോളിന് മുന്നിട്ട് നിന്നു. മികച്ച ഡിഫൻസ് ആണ് ചെൽസി നടത്തിയത്. രണ്ടാം പകുതിയിൽ ചെൽസിയെ രക്ഷിച്ചത് കെപ്പ ആയിരുന്നു. കിടിലൻ സേവിലൂടെയാണ് ചെൽസിയെ താരം രക്ഷിച്ചത്. മൽസരം ജയിക്കുമെന്ന് ഉറപ്പായ നിമിഷത്തിൽ 84ാം മിനിറ്റില്‍ ജഹാന്ബക്ഷിന്റെ ബൈസിക്കിള്‍ ഗോള്‍ പിറന്നത്. ചെൽസിയെ ഞെട്ടിച്ചുകൊണ്ടാണ് ആ ഗോൾ പിറന്നത്. കോര്‍ണറില്‍ നിന്നും ലഭിച്ച ബോള്‍ ആണ് ഗോളായി മാറിയത്.






































