Cricket Top News

ഇന്ത്യക്കെതിരായ ശ്രീലങ്കൻ ടി20 ടീമിനെ പ്രഖ്യാപിച്ചു

January 2, 2020

author:

ഇന്ത്യക്കെതിരായ ശ്രീലങ്കൻ ടി20 ടീമിനെ പ്രഖ്യാപിച്ചു

ജനുവരി അഞ്ചിന് ആരംഭിക്കുന്ന ഇന്ത്യ ശ്രീലങ്ക ടി20 പര്യടനത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ലസിത് മലിംഗ നായകനായി എത്തുന്ന ടീമിൽ ഏയ്ഞ്ചലോ മാത്യൂസ് തിരിച്ചെത്തി. പരിക്കേറ്റ പുറത്തായ നുവാന്‍ പ്രദീപിന് പകരം കശുന് രജിതയാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. ഫെർണാണ്ടോ,ധനഞ്ജയ ഡി സിൽവ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

ജനുവരി അഞ്ച്, ഏഴ്, പത്ത് എന്നീ തീയതികളിലാണ് മത്സരം നടക്കുന്നത്. വിൻഡീസിനെതിരെ നടന്ന ടി20 പരമ്പര ഇന്ത്യ ജയിച്ചിരുന്നു.അതിന് ശേഷം നടക്കുന്ന ടി20 മത്സരമാണിത്. ശ്രീലങ്ക ഒക്ടോബറിൽ നടന്ന ടി20 പരമ്പരയിൽ ഓസ്‌ട്രേലിയയോട് 3-0 തോറ്റിരുന്നു.

ഇന്ത്യ ടി20 ക്കുള്ള ശ്രീലങ്ക ടീം: ലസിത് മലിംഗ, ഡി ഗുണതിലക, എ ഫെർണാണ്ടോ, എ മാത്യൂസ്, ഡി ഷാനക, കെ പെരേര, എൻ ഡിക്ക്വെല്ല, ധനഞ്ജയ ഡി സിൽവ, ഐ ഉദാന, ബി രാജപക്സ, ഫെർണാണ്ടോ, ഡബ്ല്യു ഹസാരംഗ, എൽ കുമാര, കെ മെൻഡിസ്, എൽ സന്ദകൻ, കെ രജിത.

Leave a comment