ഐ.പി.ൽ 19- കായിക കൈമാറ്റ വിപണി [transfer market]
കൈമാറ്റ വിപണിയിൽ ഓരോ ടീമിനും 25 കളിക്കാരെ മേടിക്കാനും നിലനിർത്താനും 82 കോടി രൂപയാണ് ബി.സി.സി.ഐ പരിധിയായി വെച്ചിരുന്നത്. ഒക്ടോബർ മാസത്തിൽ നടന്ന വിപണനത്തിൽ 107 കോടി രൂപയാണ് എല്ലാ ടീമുകളുമായി ചെലവാക്കിയത്. ആശ്ചര്യം ഒട്ടും കുറയാതെയാണ് വിപണി നടന്നു നീങ്ങിയത്. 11 അംഗ കളിക്കുന്ന ടീമിൽ 4 വിദേശ താരങ്ങളെ പാടൂ എന്നുള്ള നിബന്ധന, മാനേജർമാരെ തീവ്രമായ കണക്കുകൂട്ടലുകളിലേക്കാണ് എത്തിച്ചത്. ഓരോ കായികതാരത്തിന്റെ സംഭാവനയും ഈ ജ്യോത്സ്യന്മാർ അക്കമിട്ടു മനസിലാക്കാൻ നോക്കി. പല പഴയ കളിക്കാർക്കും വാങ്ങാൻ ആരുമില്ലാതെ തൊഴിൽ നഷ്ടപ്പെട്ടപ്പോൾ ചില പുതുമുഖ താരങ്ങളുടെ വരവ് ഉന്മേഷം പകർന്നു.
17 കോടി വിലയുള്ള കോഹ്ലിയാണ് ഏറ്റവും വിലപിടിപ്പുള്ള കായികതാരം. ധോനിയും രോഹിതും 15 കോടി വിലമതിച്ചു. ഡൽഹി ക്യാപിറ്റൽസ് ഋഷഭ് പന്തിനെ 15 കോടി മുടക്കിയാണ് സ്വന്തമാക്കിയത്. മലയാളി വംശജനായ കെ.ൽ.രാഹുലിന് 11 കോടിയായിരുന്നു വില. 12.5 കോടി വിലയുള്ള ഡേവിഡ് വാർണർ [ഹൈദരാബാദ്], ബെൻ സ്റ്റോക്സ്ഉം, സ്റ്റീവ് സ്മിത്തും [രാജസ്ഥാൻ], സുനിൽ നരേൻ [കൊൽക്കത്ത] എന്നിവരാണ് വിലയേറിയ വിദേശ താരങ്ങൾ. ബ്രണ്ടം മക്കെല്ലം, ഡെയ്ൽ സ്റ്റെയ്ൻ, വിൻഡീസ് നായകൻ ജേസൺ ഹോൾഡർ, പുജാര, മനോജ് തിവാരി, എന്നിവരെ ആരും വാങ്ങിയില്ല എന്നുള്ളത് വിപണിയുടെ ചാഞ്ചാട്ടത്തെ സൂചിപ്പിക്കുന്നു.
ഏറ്റവും കൂടുതൽ മലയാളികൾ കളത്തിൽ ഇറങ്ങാൻ സാധ്യതയുള്ള ഒരു വർഷമാണ് ഇത്. സഞ്ജുവിനെയും [രാജസ്ഥാൻ] ബേസിൽ തമ്പിയെയും [ഹൈദരാബാദ്] കൂടാതെ 4 മലയാളി കായികതാരങ്ങളെ പല ടീമുകൾ സ്വന്തമാക്കി. സച്ചിൻ ബേബി [ഹൈദരാബാദ്,ഓൾറൗണ്ടർ], എം.ഡി.നിധീഷ് [മുംബൈ,പേസർ], സ്.മിഥുൻ [രാജസ്ഥാൻ,ലെഗ് സ്പിന്നർ], കെ.എം.ആസിഫ് [ചെന്നൈ, പേസർ] എന്നിവരാണ് അവർ. ഇതിൽ ആസിഫിന് 40 ലക്ഷവും ബാക്കിയുള്ളവർക്ക് 20 ലക്ഷവുമായിരുന്നു വിപണിയിലെ വില. ഇവരുടെ സാന്നിധ്യം വരും തലമുറയിലെ മലയാളി കുട്ടികളെ പ്രോചോദിപ്പിക്കും എന്നുള്ളതിൽ തർക്കമില്ല. ഈ സീസണിൽ മലയാളികളുടെ കളിക്കായി കൊച്ചു കേരളം എങ്ങനെ തയാറായിരിക്കുന്നു എന്നുള്ളത് കണ്ടുതന്നെ മനസിലാക്കേണ്ടിയിരിക്കുന്നു.






































