Cricket Top News

ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം

December 29, 2019

author:

ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം

ഓസ്‌ട്രേലിയ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 247  റൺസിന്റെ തകർപ്പൻ ജയം. നാലാം ദിവസമായ ഇന്ന് ഓസ്‌ട്രേലിയ ഉയർത്തിയ 488 റൺ വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലൻഡിനെ 240  റൺസിന് ഓസ്ട്രലിയ ഓൾഔട്ടാക്കി. ജയത്തോടെ ഓസ്‌ട്രേലിയ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പര 2-0 സ്വന്തമാക്കി. ന്യൂസിലൻഡ് താരം ടോം ബ്ലണ്ടൽ മാത്രമാണ് രണ്ടാം ഇന്നിങ്ങ്‌സിൽ മികച്ച പ്രകടനം നടത്തിയത്. താരം 121 റൺസ് ആണ് നേടിയത്. മറ്റാർക്കും ന്യൂസിലൻഡ് നിരയിൽ തിളങ്ങാൻ കഴിഞ്ഞില്ല. നാല് വിക്കറ്റ് നേടിയ നഥാൻ ലിയോണും, മൂന്ന് വിക്കറ്റ് നേടിയ ജെയിംസ് പാറ്റിൻസണും ആണ് ന്യൂസിലൻഡിനെ തകർത്തത് .

18/0 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലൻഡിന് 31 റൺസിൽ ആദ്യ വിക്കറ്റ് നഷ്ട്ടമായി. പിന്നീട് എത്തിയവർ എല്ലാം പെട്ടെന്ന് തന്നെ പുറത്തായ. ഒരറ്റത്ത് ടോം ബ്ലണ്ടൽ ഒറ്റയാൾ പോരാട്ടം നടത്തി. പിന്നീട് അഞ്ചാം വിക്കറ്റിൽ ടോം ബ്ലണ്ടലും, ബി ജെ വാട്‌ലിംഗും ചേർന്ന പതിയ ന്യൂസിലൻഡിനെ കരകയറ്റി. എന്നാൽ ലിയോൺ ഈ കൂട്ടുകെട്ട്തകർത്തു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 72 റൺസ് നേടി. പിന്നീട് വന്നവരെല്ലാം പെട്ടെന്ന് തന്നെ പുറത്തായി.

ഡേവിഡ് വാർണർ(38), ജോ(35),മാത്യു വെയിഡ്(30) എന്നിവർ ഓസ്‌ട്രേലിയക്ക് വേണ്ടി രണ്ടാം ഇന്നിങ്ങ്സിൽ തിളങ്ങി.  ഒന്നാം ഇന്നിങ്ങ്സിൽ അവർ 467 റൺസ് നേടിയിരുന്നു. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്സിൽ 168-5 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

Leave a comment