സൗത്താംപ്ടൻ ക്രിസ്റ്റല്‍ പാലസ് മൽസരം സമനിലയിൽ അവസാനിച്ചു
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന സൗത്താംപ്ടൻ ക്രിസ്റ്റല്‍ പാലസ് മൽസരം സമനിലയിൽ അവസാനിച്ചു. രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. തുടർച്ചയായ തോൽവികൾക്ക് ശേഷം വമ്പൻ തിരിച്ചുവരവാണ് സൗത്താംപ്ടൻ നടത്തുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ അവർ പരാജയം അറിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളും അവർ ജയിച്ചിരുന്നു. സ്‌ട്രൈക്കര്‍ ഡാനി ഇങ്‌സ് ആണ് സൗത്താംപ്ടൻറെ ഏറ്റവും വലിയ ആയുധം. ഇന്നും അവർക്ക് വേണ്ടി ഗോൾ നേടിയത് ഇങ്‌സ് ആണ്. ഒരു ഗോളിന് പുറകിൽ നിന്നതിന് ശേഷമാണ് സൗത്താംപ്ടൻ സമനില ഗോൾ നേടിയത്.
ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ജെയിംസ് ടോംകിന്‍സ് ആണ് പാലസിന് വേണ്ടി ഗോൾ നേടിയത്. അമ്പതാം മിനിറ്റിൽ ആയിരുന്നു ഗോൾ. പിന്നീട് സമനില ഗോളിനായി ശ്രമിച്ച സൗത്താംപ്ടൻ 74 ആം മിനിറ്റിൽ സമനില ഗോൾ നേടി. മാര്‍ട്ടിന്‍ കെല്ലി വരുത്തിയ പിഴവ് മുതലാക്കിയാണ് ഇങ്‌സ് ഗോൾ നേടിയത്. 20 പോയിന്റുമായി സൗത്താംപ്ടൻ നിലവിൽ പതിനഞ്ചാം സ്ഥാനത്താണ്.






































