Cricket Top News

ന്യൂസിലന്ഡിനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ

December 28, 2019

author:

ന്യൂസിലന്ഡിനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ

ഓസ്‌ട്രേലിയ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ. ഒന്നാം ഇന്നിങ്ങ്സിൽ ന്യൂസിലൻഡിനെ ഓസ്‌ട്രേലിയ 148 റൺസിന് പുറത്താക്കി. രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിവസം കളി അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ  137/4  എന്ന നിലയിലാണ്. 15 റൺസുമായി ട്രാവിസ് ഹെഡും, 15 റൺസുമായി മാത്യു വെയിടും ആണ് ക്രീസിൽ. നിലവിൽ ഓസ്‌ട്രേലിയക്ക് 456 റൺസിന്റെ ലീഡ് ഉണ്ട്. ഒന്നാം ഇന്നിങ്ങ്സിൽ അവർ 467 റൺസ് നേടിയിരുന്നു.

102-6 എന്ന നിലയിൽ ഇന്ന് ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലൻഡിന് ശേഷിച്ച വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. 50 റൺസ് നേടിയ ടോം ലാതം ആണ് ന്യൂസിലൻഡിന് വേണ്ടി പൊരുതിയത്. ബാക്കി എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. ഓസ്‌ട്രേലിയയുടെ പാറ്റ് കുമ്മിൻസ് ആണ് ന്യൂസിലൻഡിൻറെ അന്തകൻ. പാറ്റ് അഞ്ച് വിക്കറ്റ് നേടി. 319 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് ആണ് ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സിൽ നേടിയത്.

Leave a comment