Cricket Top News

മടങ്ങി വരവ് ഗംഭീരമാക്കി ധവാൻ: രഞ്ജി ട്രോഫിയിൽ ശതകം 

December 26, 2019

author:

മടങ്ങി വരവ് ഗംഭീരമാക്കി ധവാൻ: രഞ്ജി ട്രോഫിയിൽ ശതകം 

പരിക്കിനെത്തുടർന്ന് ഇന്ത്യ വിൻഡീസ് മത്സരങ്ങളിൽ നിന്ന് പുറത്തായ ധവാൻ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണ്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ  ഹൈദരാബാദിനെതിരായ മൽസരത്തിൽ ഡൽഹിക്ക് വേണ്ടി താരം ശതകം നേടി. ലോകകപ്പിൽ മികച്ച ഫോമിൽ ആയിരുന്ന ധവാൻ പരിക്ക് മൂലം പുറത്തായതിന് ശേഷം തിരിച്ചെത്തിയ മോശം ഫോമിൽ ആയിരുന്നു. പിന്നീട് കാൽമുട്ടിന് പരിക്കേറ്റ താരം ഇന്ത്യ വിൻഡീസ് ഏകദിന ടി20 പരമ്പരകളിൽ നിന്ന് പുറത്തായി. എന്നാൽ പരിക്കുകൾ ഭേദമായി തിരിച്ചെത്തിയ ധവാൻ ആദ്യ മൽസരത്തിൽ തന്നെ സെഞ്ചുറി നേടി.

ബാറ്റിങ് തകര്‍ച്ച നേരിട്ട ഡല്‍ഹിയെ കരകയറ്റിയത്‌ ധവാൻ ആയിരുന്നു. 137 റൺസുമായി ധവാൻ പുറത്താകാതെ നിൽക്കുകയാണ്.  ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനത്തിലും, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ധവാൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. താളം കണ്ടെത്താൻ വിഷമിച്ച ധവാന് ഈ ശതകം വലിയ ആത്മവിശ്വാസമാകും നൽകുക. കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ധവാന്‍ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചിട്ടില്ല.

Leave a comment