ഐഎസ്എൽ: ഇന്ന് ബംഗളൂരു എഫ് സി എടികെ പോരാട്ടം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിആറാം മത്സരത്തിൽ ഇന്ന് എടികെ ബംഗളൂരു എഫ് സിയെ നേരിടും. ഇന്ന് കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മത്സരം. രണ്ട് ടീമുകളുടെയും പത്താമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണിലെ രണ്ട് മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കുന്നത്. പോയിന്റനിലയിൽ രണ്ടാം സ്ഥാനത്താണ് ബംഗളൂരു എഫ് സി, 16 പോയിന്റാണ് അവർക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള എടികെയ്ക്ക് 15 പോയിന്റാണ് ഉള്ളത്. ജയിക്കുന്ന ടീമിന് ഇന്ന് പോയിന്റനിലയിൽ ഒന്നാമതെത്താം.
എടികെ കോച്ച് അന്റോണിയോ ഹബാസിൻറെ നേതൃത്വത്തിലുള്ള ടീം വളരെ ശക്തമാണ്.ഈ സീസണിൽ രണ്ട് കളികൾ മാത്രമാണ് അവർ തോറ്റത്. മാത്രമല്ല . ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ തോല്‍വി അറിയാത്ത ഏക ടീം എടികെ ആണ്. സീസണിൽ അവർ പത്ത് ഗോൾ ആണ് നേടിയത്, വഴങ്ങിയത് മൂന്നും. ഛേത്രിയും ഉദാന്ത സിംഗും ആഷിക് കുരുണിയനും ആണ് മുംബൈ ടീമിൻറെ ഏറ്റവും വലിയ ശക്തി.ഈ സീസണിൽ ഒരു കളി മാത്രമാണ് അവർ തോറ്റത്. ഈ സീസണിൽ ഇതുവരെ 11 ഗോളുകൾ ആണ് അവർ നേടിയത്വഴങ്ങിയത് അഞ്ചുഗോളുകളും.ഇതിന് മുമ്പ് നാല് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ബംഗളുരുവിനൊപ്പമായിരുന്നു.






































