ശ്രീലങ്കയ്‌ക്കെതിരായ ടി20 ടീമിൽ സഞ്ജുവും
ജനുവരി അഞ്ചിന് ആരംഭിക്കുന്ന ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച . സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടുണ്ട്. ജസ്പ്രീത് ബൂംറ , ശിഖർ ധവാൻ എന്നിവരും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.ഓപ്പണര്‍ രോഹിത് ശര്‍മ്മക്കും, മുഹമ്മദ് ഷാമി എന്നിവർ ടീമിൽ ഇടം നേടിയിട്ടില്ല. രണ്ട് പേർക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്.
മൂന്ന് ടി20 മത്സരങ്ങൾ ആണ് ടി20 പരമ്പരയിൽ ഉള്ളത്.ജനുവരി അഞ്ച്, ഏഴ്, പത്ത് എന്നീ തീയതികളിലാണ് മത്സരം നടക്കുന്നത്. വിൻഡീസിനെതിരെ നടന്ന ടി20 പരമ്പര ഇന്ത്യ ജയിച്ചിരുന്നു. രവീന്ദ്ര ജഡേജ, ശിവം ദുബെ, യുവേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യ സ്‌ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് , രവീന്ദ്ര ജഡേജ, ശിവം ദുബെ, യുവേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജസ്പ്രീദ് ബുംറ , മനീഷ് പാണ്ഡെ, വാഷിംഗ്ടൺ സുന്ദർ, സഞ്ജു സാംസൺ.






































