ഇന്ത്യ ഓസ്ട്രേലിയ ഏകദിന മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയുടെ ഓസ്ട്രേലിയ ഏകദിന പാരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങൾ ആണ് ഉള്ളത്. ലോകകപ്പിന് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ എത്തുന്നത് ഇതാദ്യമായാണ്. ശിഖർ ധവാൻ, ബുംറ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിക്ക് മൂലം രണ്ട് പേരും ടീമിന് പുറത്തായിരുന്നു. ഈ സീസണിൽ ഇന്ത്യ മിൿച പ്രകടനമാണ് നടത്തിയത്. ലോകകപ്പിലെ പരാജയം ഒഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ നടത്തിയത്. എന്നാൽ ഹര്‍ദിക് പാണ്ഡ്യടീമിൽ ഇടം നേടിയിട്ടില്ല.
ഈ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത മുഹമ്മദ് ഷാമിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അടുത്ത വർഷം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ തയ്യാറെടുക്കുന്നതിന് ശമിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.ജനുവരി 14ന് ആണ് ആദ്യ ഏകദിന മൽസരം നടക്കുന്നത്.
ഓസ്ട്രേലിയ പരമ്പരയ്ക്കുള്ള ഇന്ത്യ ഏകദിന സ്ക്വാഡ്: വിരാട് കോഹ്ലി, ശിഖർ ധവാൻ, രോഹിത് ശർമ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് , കേദാർ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ് സൈനി, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ.






































