ഐഎസ്എൽ: ഒഡീഷയെ തോൽപ്പിച്ച് എഫ് സി ഗോവ ഒന്നാമത്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിൽ ഇനങ്ങളെ നടന്ന എഫ് സി ഗോവ, ഒഡീഷ മത്സരത്തിൽ ഗോവയ്ക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. തകർപ്പൻ പ്രകടനമാണ് ഗോവ ഇന്നലെ നടത്തിയത്. സ്വന്തം ഹോം ഗ്രൗണ്ടിൽ ഗോവയുടെ തേരോട്ടമാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. ജയത്തോടെ ഗോവ പോയിന്റ് നിലയിൽ ഒന്നാമതെത്തി. 9 കളികളിൽ നിന്ന് ഗോവയ്ക്ക് 18 പോയിന്റാണ് ഉള്ളത്. കോറോ,ബ്രാണ്ടണ് എന്നിവരാണ് ഗോളുകൾ നേടിയത്. കോറോ ഇരട്ട ഗോൾ നേടി.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഗോവ 19 ആം മിനിറ്റിൽ ആദ്യ ഗോൾ നേടി.ഹ്യൂഗോ ബോമസിന്റെ പാസില്‍ നിന്നാണ് ആദ്യ ഗോൾ കോറോ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ എമ്പത്തിയഞ്ചാം മിനിറ്റിൽ ബ്രാണ്ടണ് ആണ് രണ്ടാം ഗോൾ നേടിയത്. പിന്നീട് 89 ആം മിനിറ്റിൽ ആണ് മൂന്നാം ഗോൾ പിറന്നത്. പെനാൽറ്റിയിലൂടെയാണ് മൂന്നാം ഗോൾ പിറന്നത്. ഒഡീഷ നിലവിൽ ഏഴാം സ്ഥാനത്താണ്.






































