Cricket Top News

കറാച്ചി ടെസ്റ്റ്: രണ്ടാം ഇന്നിങ്ങ്‌സിൽ നാല് പാകിസ്ഥാൻ താരങ്ങൾക്ക് സെഞ്ചുറി 

December 22, 2019

author:

കറാച്ചി ടെസ്റ്റ്: രണ്ടാം ഇന്നിങ്ങ്‌സിൽ നാല് പാകിസ്ഥാൻ താരങ്ങൾക്ക് സെഞ്ചുറി 

ശ്രീലങ്ക പാകിസ്ഥാൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിങ്ങ്‌സിൽ പാകിസ്ഥാന് കൂറ്റൻ ലീഡ്. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ പാകിസ്ഥാൻ 475 റൺസ് ലീഡ് നേടി. മൂന്ന് വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. 555-3 എന്ന നിലയിലാണ് അവർ. തകർപ്പൻ ബാറ്റിങ്ങ് ആണ് പാകിസ്ഥാൻ നടത്തിയത്. ഇന്ന് രണ്ട് പാകിസ്ഥാൻ താരങ്ങൾ കൂടി സെഞ്ചുറി നേടി. അസർ അലിയും(118),ബാബർ അസമും(100) ആണ് ഇന്ന് സെഞ്ചുറി നേടിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 148 റൺസ് ആണ് നേടിയത്.

395/2 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച പാകിസ്ഥാൻ പൂർണ ആധിപത്യം ആണ് ഇന്നും നേടിയത്. ഒരു വിക്കറ്റ് മാത്രമാണ് ശ്രീലങ്കൻ ബൗളർമാർക്ക് ഇന്ന് നേടാനായത്.ഒന്നാം ഇന്നിങ്ങ്‌സിൽ 190 റൺസിന് പുറത്തായ പാകിസ്ഥാൻ രണ്ടാം ഇന്നിങ്ങ്‌സിൽ മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്.315 റൺസിൻറെ ലീഡ് ആണ് നിലവിൽ പാകിസ്ഥാൻ നേടിയിരിക്കുന്നത്. ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്‌സിൽ 80 റണ്‍സിന്റെ ലീഡ് ആണ് നേടിയത്.57/0 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച പാകിസ്ഥന് വേണ്ടി ആബിദ് അലിയും, ഷാന്‍ മക്സൂദിനും മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരേയും ഒന്നാം വിക്കറ്റിൽ 278 റൺസ് നേടി. ഷാൻ 135 റൺസ് നേടിയപ്പോൾ, ആബിദ് 174 റൺസ് ആണ് നേടിയത്. നാല് താരങ്ങൾ ആണ് പാകിസ്ഥാന് വേണ്ടി രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയത്.

Leave a comment