Foot Ball Top News

ഐലീഗ്: നെരോക എഫ് സി ചെന്നൈ സിറ്റി മൽസരം സമനിലയിൽ

December 22, 2019

author:

ഐലീഗ്: നെരോക എഫ് സി ചെന്നൈ സിറ്റി മൽസരം സമനിലയിൽ

ഐലീഗിൽ ഇന്നലെ നടന്ന നെരോക എഫ് സി ചെന്നൈ സിറ്റി മൽസരം സമനിലയിൽ അവസാനിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വിതം നേടിയാണ് മത്സരം അവസാനിച്ചത്. കറ്റ്സുമി യുസയും, മഷൂറും ആണ് ചെന്നൈ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ,  ലുങ്ദിമിയും,ഡിയാറയും ആണ് നെരോക എഫ് സിക്ക് വേണ്ടി ഗോളുകൾ നേടിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ചെന്നൈ ജയിച്ചിട്ടില്ല. ഒരു മൽസരം തോൽക്കുകയും, രണ്ട് എണ്ണം സമനിലയിലുമാണ് അവസാനിച്ചത്.

 

രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നതിന് ശേഷമാണ് ചെന്നൈ സമനില വഴങ്ങിയത്. 26,31 എന്നീ മിനിറ്റുകളിൽ ചെന്നൈ സിറ്റി ഗോളുകൾ നേടി ലീഡ് ഉയർത്തി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ നെരോക ആദായ ഗോൾ നേടി. പിന്നീട് രണ്ടമ്മ പകുതിയിൽ അറുപത്തിയഞ്ചാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നെരോക സമനില ഗോൾ നേടി. പിന്നീട് വിജയ ഗോളിനായി രണ്ട് ടീമുകളും ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല .നാല് കളികളിൽ നിന്ന് അഞ്ച് പോയിന്റുമായി ചെന്നൈ ഏഴാം സ്ഥാനത്താണ്.

Leave a comment