Foot Ball Top News

ലിവർപൂൾ ലോക ചാമ്പ്യന്മാർ

December 22, 2019

ലിവർപൂൾ ലോക ചാമ്പ്യന്മാർ

യോർഗെൻ ക്ളോപ്പിന്റെ ലിവർപൂൾ അവരുടെ ജൈത്രയാത്ര തുടരുന്നു. ബ്രസീലിയൻ താരം റോബർട്ടോ ഫിർമിഞ്ഞോയുടെ ഗോളിൽ അവർ ബ്രസീലിയൻ ടീമായ ഫ്ലാമെങ്കോയെ തോൽപിച്ചു ആദ്യമായി ലോക ക്ലബ്‌ ഫുട്ബോൾ കപ്പിൽ മുത്തമിട്ടിരിക്കുന്നു.

നിശ്ചിത സമയത്ത് ഗോളുകൾ ഒന്നും പിറക്കാഞ്ഞതിനാൽ എക്സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടിരുന്നു. നിശ്ചിത സമയത്ത് രണ്ട് സുവര്ണാവസരങ്ങൾ കളഞ്ഞ ഫിർമിഞ്ഞോ തന്നെ അവരെ മുന്നിൽ എത്തിക്കുകയായിരുന്നു(99′). ജോർദൻ ഹെൻഡേഴ്‌സണാണ് കളിയിലെ താരം.  1981ൽ ഫ്ലാമെങ്ങോയോട് ഫൈനലിൽ തോറ്റതിന്റെ മധുരപ്രതികരവുമായി ലിവർപൂളിന് ഈ വിജയം.

ലോക ഫുട്ബോൾ യൂറോപ്യൻ ടീമുകൾ വാഴുന്നതാണ് സമീപകാല ചരിത്രം സൂചിപ്പിക്കുന്നത്. കഴിഞ്ഞ 14 ഫൈനലുകളിൽ 13 എണ്ണവും യൂറോപ്യൻ ക്ലബ്ബുകളാണ് വിജയിച്ചത്. ലിവർപൂളിന് മുമ്പ് ഈ കിരീടം ചൂടിയ ഏക ക്ലബ്‌ മാഞ്ചസ്റ്റർ യുണൈറ്റഡും ആണ് (2008).

Leave a comment