Foot Ball Top News

ക്ലബ്ബ് വേള്‍ഡ് കപ്പ് കിരീടം ലിവർപൂളിന്

December 22, 2019

author:

ക്ലബ്ബ് വേള്‍ഡ് കപ്പ് കിരീടം ലിവർപൂളിന്

ലോക ക്ലബ് ഫുട്‌ബോള്‍ ഫൈനൽ മത്സരത്തിൽ ലിവർപൂളിന് ജയം. ദോഹയിൽ നടന്ന മത്സരത്തിൽ ലിവർപൂൾ ഫ്‌ളെമംഗോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ തോൽപ്പിച്ചത്. രണ്ട് ടീമുകളും മികച്ച പ്രകടനം ആണ് നടത്തിയത്.  റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളിൽ ആണ് ലിവർപൂൾ വിജയം സ്വന്തമാക്കിയത്.എക്സ്ട്രാ ടൈമിൽ ആണ് ലിവർപൂൾ വിജയ ഗോൾ നേടിയത്.

ഒപ്പത്തിനൊപ്പം ആയിരുന്നു രണ്ട് ടീമുകളും. ഗോളിനായി രണ്ട് ടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിശ്ചിത സമയത്ത് ഗോൾ പിറക്കാതിരുന്നതോടെ എക്സ്ട്രാ ടൈമിലേക്ക് ന്നെങ്ങിയ മൽസരത്തിൽ 99 ആം മിനിറ്റിൽ ആണ് ലിവർപൂൾ വിജയ ഗോൾ നേടിയത്. ക്ലബ് ലോകകപ്പ് ഇതുവരെ നേടാത്ത ലിവർപൂളിൻറെ കന്നി കിരീടമാണിത്. പ്രീമിയര്‍ ലീഗില്‍ നിന്ന് ക്ലബ്ബ് വേള്‍ഡ് കപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ടീമാണ് ലിവർപൂൾ.

Leave a comment