ലൂയിസ് ആൽബർട്ടോ – ലാസിയോയുടെ അമരക്കാരൻ, മധ്യനിരയിലെ വശ്യസൗന്ദര്യം !!
ഒരു ഫുട്ബോളറിൽ സാധാരണ കാണപ്പെടുന്നൊരു ശാരീരിക അവസ്ഥ ഉള്ള ആളല്ല നമ്മുടെ ലൂയി പാപ്പൻ.ഒരു കാറ്റടിച്ചാൽ പറന്നുപോകുമോ എന്നചിന്ത മനസ്സിൽ വരും അയാളെ കണ്ടാൽ.വേഗത എന്നത് തൊട്ടു തീണ്ടിയിട്ടില്ല.ഒരു പത്താം നമ്പർ കുപ്പായക്കാരന് അത്യാവശ്യമായി പറയുന്ന യാതൊരു ലക്ഷ്വറിയും ഇല്ലാത്തയാൾ..എന്നാലോ
വളരെ എഫക്ടീവും.അയാളെ തളച്ചാൽ ലാസിയോയെ പൂട്ടാം എന്നത് എതിരാളികൾ മറന്നുപോകുന്നത് കൊണ്ടാണ് അവരിന്ന് ടോപ് 3 യിൽ ഇരിക്കുന്നത്.

ഇമ്മൊബിൽ,കൊറയ,സാവിക്,ലുലിക
മങ്ങിപ്പോയകഴിഞ്ഞ സീസണ് ശേഷം 3 ഗോളുകളും 11 അസിസ്റ്റുകളുമായി തിളങ്ങി നിൽക്കുന്ന സ്പാനിഷ് താരത്തിന് സ്പാനിഷ് ജേഴ്സിയിൽ അവസരങ്ങൾ കിട്ടുന്നില്ല എന്നത് സങ്കടകരം തന്നെ
സ്വന്തം ഫാന്റസി ടീമിന്റെ കുന്തമുനയായ താരത്തെ പ്രത്യേകസാഹചര്യങ്ങളാൽ പുകഴ്ത്തിപറഞ്ഞിട്ടില്ല ഇത് വരെ.പക്ഷെ ഇന്നലെ 90 മിനിറ്റ് വരെ പിന്നിട്ട് നിന്ന കളി ഇഞ്ചുറി ടൈമിൽ ആൽബർട്ടോയുടെ മികവിൽ ലാസിയോ തിരിച്ചുപിടിച്ചത് കണ്ടപ്പോ ആവേശം അടക്കാനായില്ല എന്നതാണ് സത്യം
സീരിയസ് ടാലന്റ്..വാഴ്ത്തിപാടലുകൾ അർഹിച്ചതിന്റെ 10%പോലും കിട്ടാത്തയാൾ
അൺസംഗ് ഹീറോ






































