Cricket Top News

രഞ്ജി ട്രോഫി: കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടമായി

December 17, 2019

author:

രഞ്ജി ട്രോഫി: കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടമായി

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമായി. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ട്ടമായി. ബംഗാളിനെതിരെ വളരെ പതുക്കെയണ് കേരളം ബാറ്റ് ചെയ്യുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ കേരളം 110/3 എന്ന നിലയിലാണ്. 57 റൺസുമായി സഞ്ജുസാംസണും, 22 റൺസുമായി ഉത്തപ്പയുമാണ് ക്രീസിൽ. രാഹുൽ(5), ജലജ് സക്‌സേന(9),സച്ചിൻ ബേബി(10) എന്നിവരുടെ വിക്കറ്റ് ആണ് നഷ്ട്ടമായത്.

ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ ജയം പ്രതീക്ഷിച്ച കേരളത്തിന് സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ മത്സരത്തിൽ മിൿച പ്രകടനം നടത്തിയ രാഹുൽ, സച്ചിൻ ബേബി എന്നിവർ ഇന്ന് പെട്ടെന്ന് തന്നെ പുറത്തായി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ കേരളം സെമിയിൽ പരാജയപ്പെട്ടിരുന്നു.ദ്യ മൽസരത്തിൽ സമനിലയാണ് നേടിയതെങ്കിലും, ഡൽഹിക്കെതിരെ  ഇന്നിംഗ്സ്  ലീഡ് നമ്മെടിയതിനാൽ മൂന്ന് പോയിന്റ് ലഭിച്ചിരുന്നു. വിദര്‍ഭ, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാള്‍ എന്നീ ടീമുകൾ ഉള്ള ശക്തമായ എ ഗ്രുപ്പിൽ ആണ് കേരളം. അതിനാൽ ഇത്തവണ കേരളത്തിന് അത്ര എളുപ്പമാകില്ല കാര്യങ്ങൾ.വിദര്‍ഭ ആയിരുന്നു കഴിഞ്ഞ സീസണിലെ വിജയികൾ.

Leave a comment