Cricket Top News

രഞ്ജി ട്രോഫി – ബംഗാളിനെതിരെ അർദ്ധ സെഞ്ച്വറി നേടി സഞ്ജു സാംസൺ

December 17, 2019

author:

രഞ്ജി ട്രോഫി – ബംഗാളിനെതിരെ അർദ്ധ സെഞ്ച്വറി നേടി സഞ്ജു സാംസൺ

ബംഗാളിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 15 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാർ ഇരുവരും പുറത്ത്. 27 പന്തിൽ അഞ്ചു റൺസുമായി പി. രാഹുലാണ് ആദ്യം പുറത്തായത്. ഇതിനുശേഷമായിരുന്നു രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഉജ്വല പ്രകടനം കാഴ്ചവച്ചു നമ്മുടെ സ്വന്തം സഞ്ജു സാംസൺ .തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്തു നടന്ന കളിയിൽ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ സഞ്ജുവിന്റെ അർധസെഞ്ചുറി നേട്ടം.71 പന്തിൽ എട്ടു ഫോറുകളുടെ അകമ്പടിയോടെയാണ് സഞ്ജുവിന്റെ അർധസെഞ്ചുറി.51 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ് കേരളം.സഞ്ജു74 റൺസോടെയും റോബിൻ ഉത്തപ്പ 31 റൺസോടെയും ക്രീസിൽ. പിരിയാത്ത നാലാം വിക്കറ്റിൽ സഞ്ജു – റോബിൻ സഖ്യം 87 റൺസ് എടുത്തു.

Leave a comment