അഫ്ഗാനിസ്ഥാന്റെ 15കാരനെയും ഉൾപ്പെടുത്തിയ ഐ പി എൽ ലേലം
ഈ മാസം 19 നു ആണ് “2020 -ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് “ടൂർണമെൻ്റിലേക്കുള്ള ലേലത്തിന് തുടക്കം കുറിക്കുന്നത് . കൊൽക്കത്തയിൽ വച്ച് നടക്കുന്ന ലേലത്തിൽ 332 താരങ്ങൾ അണിനിരക്കും . ലേലത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഈ സ്പിൻ-മാന്ത്രികൻ എല്ലാവരെയും ഞെട്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇടംകയ്യൻ റിസ്റ്റ് സ്പിന്നർമാരിൽ ഒരാളാണ് ലകൻവാൾ . രാജസ്ഥാൻ റോയൽസിന്റെ ട്രയൽമാച്ചിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ യുവതാരം രാജസ്ഥാൻ റോയൽസ് തന്റെ ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.






































