ഇന്ത്യക്കെതിരായ ഒന്നാം ഏകദിനം: വിൻഡീസിന് പിഴ
ചെന്നൈയിൽ നടന്ന ഇന്ദ് വിൻഡീസ് ഒന്നാം ഏകദിനത്തിൽ വിൻഡീസ് വിജയിച്ചെങ്കിലും വൻ പിഴയാണ് ടീമിന് അടക്കേണ്ടി വന്നത്. കുറഞ്ഞ ഓവർ നിരക്കിനാണ് പിഴ ഈടാക്കിയത്. മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴ അടക്കേണ്ടത്. നിശ്ചിത സമയം പൂർത്തിയായപ്പോൾ വിൻഡീസ് 45 ഓവർ മാത്രമാണ് പൂർത്തിയാക്കിയത്. ബാക്കി ഓവറിനാണ് പിഴ ഈടാക്കിയത്.

ബാക്കിയുള്ള ഓവറിന് ഫീയുടെ 20 ശതമാനമാണ് പിഴയായി അടക്കേണ്ടത്. ടീമിലുള്ള കളിക്കാരും, സപ്പോര്‍ട്ടിംഗ് സ്റ്റാഫും പിഴ അടക്കണം. മത്സരത്തിൽ വിൻഡീസ് എട്ട് വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.മത്സരത്തിന് ശേഷം നടന്ന ഹിയറിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് നായകന് കീറോണ്‍ പൊള്ളാര്‍ഡ് കുറ്റം സമ്മതിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ മാച്ച് റഫറി ഡേവിഡ് ബൂണ്‍ ആണ് പിഴ അടക്കാൻ നിർദേശിച്ചത്.






































