ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തീരുമാനമായി
യൂറോപ്പിലെ വമ്പന്മാർ ഏറ്റുമുട്ടുന്ന ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ ക്രമം യുവേഫ പ്രഖ്യാപിച്ചു. റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്ന മത്സരമാണ് ഏവരും ഉറ്റു നോക്കാൻ പോകുക. ലിവർപൂൾ അത്ലറ്റികോ മാഡ്രിഡ് മത്സരവും, ഡോട്ട്മണ്ട് പി. സ്. ജി മത്സരവും തീ പാറും എന്ന് ഉറപ്പ്. തുല്യശക്തികളായ വലൻസിയ അറ്റലാന്റ മത്സരവും സങ്കീർണമാകും.
ബാഴ്സയ്ക്കും യുവന്റസിനും ടോട്ടൻഹാമിനും താരതമ്യേന ദുർബലരെയാണ് എതിരാളികളായി കിട്ടിയിരിക്കുന്നത്. ചെൽസി കരുത്തരായ ബയേണിനെ നേരിടേണ്ടി വരും.






































