Cricket Top News

ഇന്ത്യക്കെതിരെ ഏകദിനത്തിൽ മികച്ച പ്രകടനം നടത്താനാകുമെന്ന് വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്

December 15, 2019

author:

ഇന്ത്യക്കെതിരെ ഏകദിനത്തിൽ മികച്ച പ്രകടനം നടത്താനാകുമെന്ന് വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്

ഇന്ത്യ വിൻഡീസ് ആദ്യ ഏകദിനം ഇന്ന് ആരംഭിക്കാനിരിക്കെ വിൻഡീസിന് മികച്ച പ്രകടനം നടത്താനാകുമെന്ന് വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞു. ഏകദിനത്തിൽ ടീമിന് മികച്ച രീതിയിൽ കളിക്കാനാകുമെന്നും പൊള്ളാർഡ്വ്യക്തമാക്കി. ടി20 പരമ്പരയിലെ തോൽവി ഏകദിനത്തെ ബാധിക്കില്ലെന്നും പൊള്ളാർഡ് പറഞ്ഞു. ഏകദിന പരമ്പരയിൽ വിൻഡീസ്  3-0 ത്തിനു അഫ്ഗാനെ തോൽപ്പിച്ചിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് വിൻഡീസ് ഇറങ്ങുന്നതെന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു.

ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1:30ന് ആണ് മത്സരം ആരംഭിക്കുന്നത്. ടി20 പരമ്പര ഇന്ത്യ 2-1ന് വിജയിച്ചിരുന്നു. ഏകദിന പരമ്പര എങ്ങനെ കളിക്കണമെന്ന് കൃത്യമായ ധാരണയിലാണ് തങ്ങൾ ഇന്ന് ഇറങ്ങുന്നതെന്ന് പൊള്ളാർഡ് പറഞ്ഞു. ഒരോ കളിക്കാര്‍ക്കും അവരവരുടെ ചുമതലകള്‍ കൃത്യമായി അറിയാമെന്നും പൊള്ളാർഡ് പറഞ്ഞു. ചെന്നൈയിൽ ആണ് ആദ്യ മൽസരം നടക്കുന്നത്.

Leave a comment