Foot Ball Top News

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ വാറ്റ്‌ഫോര്‍ഡിനെതിരെ ലി​വ​ര്‍​പൂ​ളിന് ജയം

December 15, 2019

author:

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ വാറ്റ്‌ഫോര്‍ഡിനെതിരെ ലി​വ​ര്‍​പൂ​ളിന് ജയം

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇന്നലെ നടന്ന വാറ്റ്‌ഫോര്‍-ലിവർപൂൾ മൽസരത്തിൽ ലിവർപൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ വിജയിച്ചത്. മു​ഹ​മ്മ​ദ്​ സ​ലാ​ഹി​​ൻറെ ഇരട്ട ഗോളിലാണ് ലിവർപൂൾ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് ഇപ്പോൾ 49 പോയിന്റ് ഉണ്ട്. ഒരു കളി പോലും തോൽക്കാതെയാണ് അവർ ഈ ലീഗിൽ അപോരാജിതരായി മുന്നേറുന്നത്.

മൽസരത്തിന്റെ 38ആം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. ജോ​ര്‍​ജി​ന്യോ വി​നാ​ല്‍​ഡം പരിക്കേറ്റ് പുറത്തായതിന്റെ തിരിച്ചടിയിൽ കളിച്ച ലിവർപൂൾ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്ത ലിവര്പൂളിനെതിരെ സമനില ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ലിവർപൂളിന്റെ പ്രതിരോധം ശക്തമായിരുന്നു. രണ്ടാം പകുതിയിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ലിവർപൂൾ രണ്ടാം ഗോൾ നേടി.

Leave a comment