ഐഎസ്എൽ:എടികെ, എഫ് സി ഗോവ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയെട്ടാം മത്സരത്തിൽ എടികെ-എഫ് സി ഗോവ പോരാട്ടം നടക്കും. ശക്തമായ രണ്ട് ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ഗോവ ടീമിൽ രണ്ട് മാറ്റങ്ങൾ ആണ് ഉള്ളത്. സസ്പെന്‍ഷന്‍ കഴിഞ്ഞ് ഗോവൻ താരം മൗര്‍റ്റാട ഫാള്‍ തിരിച്ചെത്തിയിട്ടുണ്ട്, കൂടാതെ കൊറോയും ടീമിൽ ഉണ്ട്. എടികെ ടീമിൽ വ്യത്യാസങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയ ടീം തന്നെയാണ് ഇത്തവണയും.
രണ്ട് ടീമുകളുടെയും എട്ടാം മത്സരമാണ് ഇന്ന് ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30ന് നടക്കുന്നത്. ഇന്ന് ഗോവയ്ക്ക് ജയിക്കാൻ കഴിഞ്ഞാൽ അവർ ഒന്നാം സ്ഥാനത്തെത്തും. നിലവിൽ എടികെ ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. ഇതിന് മുമ്പ് 12 തവണ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ എടികെ മൂന്ന് തവണ ജയിച്ചപ്പോൾ, ഗോവ രണ്ട് തവണ മാത്രമാണ് ജയിച്ചത്.
എടികെ എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – അരിന്ദം ഭട്ടാചാർജ, ഡേവിഡ് വില്യംസ്, എഡു ഗാർസിയ, അഗസ്റ്റിൻ ഇനിഗ്യൂസ്, ജാവിയർ ഹെർണാണ്ടസ്, പ്രീതം കോട്ടാൽ, റോയ് കൃഷ്ണ, മൈക്കൽ സൂസൈരാജ്, സലാം സിംഗ്, സെഹ്നാജ് സിംഗ്, പ്രബീർ ദാസ്.
എഫ്‌സി ഗോവ സ്റ്റാർട്ടിംഗ് ഇലവൻ – മുഹമ്മദ് നവാസ്, ഹ്യൂഗോ, അഹമ്മദ് ജഹോ, ഫെറാൻ കൊറോമിനാസ്, ബ്രാൻഡൻ ഫെർണാണ്ടസ്, ജാക്കിചന്ദ് സിംഗ്, കാർലോസ് പെന, സെറിറ്റൺ ഫെർണാണ്ടസ്, ലെന്നി റോഡ്രിഗസ്, മൊർതദ ഫാൾ, മന്ദർ റാവു ഡെസ്സായി.






































