Foot Ball Top News

ഐഎസ്എൽ: ഇന്ന് എടികെ-എഫ് സി ഗോവ പോരാട്ടം

December 14, 2019

author:

ഐഎസ്എൽ: ഇന്ന് എടികെ-എഫ് സി ഗോവ പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയെട്ടാം മത്സരത്തിൽ എടികെ-എഫ് സി ഗോവ പോരാട്ടം നടക്കും. ശക്തമായ രണ്ട് ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. രണ്ട് ടീമുകളുടെയും എട്ടാം മത്സരമാണ് ഇന്ന് ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30ന് നടക്കുന്നത്. ഇന്ന് ഗോവയ്ക്ക് ജയിക്കാൻ കഴിഞ്ഞാൽ അവർ ഒന്നാം സ്ഥാനത്തെത്തും. നിലവിൽ എടികെ ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.  ഇതിന് മുമ്പ് 12 തവണ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ എടികെ മൂന്ന് തവണ ജയിച്ചപ്പോൾ, ഗോവ രണ്ട് തവണ മാത്രമാണ് ജയിച്ചത്.

സസ്പെന്‍ഷന്‍ കഴിഞ്ഞ് ഗോവൻ താരം മൗര്‍റ്റാട ഫാള്‍ തിരികെയെത്തുന്നത് ഗോവയ്ക്ക് കരുത്ത് പകരും. ഗോവയ്ക്ക് ഏഴ് കളികളിൽ നിന്ന് 12 പോയിന്റ് ആണ് ഉള്ളത്, എടികെ  ഇത്രയും കളികളിൽ നിന്ന് 14 പോയിന്റ് ആണ് നേടിയത്. അറ്റാക്കിങ്ങിലൂടെ എതിരാളിയെ തകർക്കുന്ന രീതിയാണ് എടികെ നടത്തുന്നത്.

Leave a comment