Cricket Top News

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യ ഏകദിന ടീമിൽ ഭുവനേശ്വർ കുമാറിനു പകരം ഷാർദുൽ താക്കൂർ

December 14, 2019

author:

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യ ഏകദിന ടീമിൽ ഭുവനേശ്വർ കുമാറിനു പകരം ഷാർദുൽ താക്കൂർ

നാളെ ആരംഭിക്കുന്ന ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ ഭുവനേശ്വർ കുമാറിനു പകരം ഷാർദുൽ താക്കൂർ കളിക്കും. ഭുവനേശ്വർ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് പുറത്തായി.വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാം ഇന്ത്യൻ കളിക്കാരനാണ്  ഭുവനേശ്വർ കുമാർ. ശിഖർ ധവാനും പരിക്ക് മൂലം പരമ്പരയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.

ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റ പുറത്തായ ഭുവനേശ്വർ പിന്നീട് ടി20യിൽ ആണ് കളിയ്ക്കാൻ എത്തിയത്. എന്നാൽ പരിക്ക് പൂർണമായി ഭേദമാകാതെ എത്തിയതോടെ വീണ്ടും പരിക്ക് പറ്റി. അഖിലേന്ത്യാ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് ഷാർദുൽ താക്കൂറിനെ തിരഞ്ഞെടുത്തത്.ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2018 മുതൽ ഭുവനേശ്വർ കുമാറിന് പരിക്കുകളുണ്ട്. സീസണിൽ നടുവിന് പരിക്കേറ്റതിനാൽ മത്സരങ്ങൾ നഷ്ടമായി.

Leave a comment