Foot Ball Top News

ഐഎസ്എൽ : അവസാന നിമിഷ ഗോളിൽ ജംഷെഡ്പൂരിനെ സമനിലയില്‍ തളച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്

December 14, 2019

author:

ഐഎസ്എൽ : അവസാന നിമിഷ ഗോളിൽ ജംഷെഡ്പൂരിനെ സമനിലയില്‍ തളച്ച്‌ കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന ജംഷഡ്‌പൂർ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് മൽസരം സമനിലയിൽ അവാനിച്ചു. തോറ്റെന്നുറപ്പിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരം മെസ്സി നേടിയ രണ്ട് ഗോളിൽ അവർ ജംഷഡ്‌പൂർ എഫ്‌സിയെ സമനിലയിൽ തളച്ചു. കേരളാബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ, നിലവിലെ ജംഷഡ്‌പൂർ താരമായ സികെ വിനീത് ആദ്യമായി കേരളത്തിനെതിരെ അതെ ഗ്രൗണ്ടിൽ ഗോൾ നേടി. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച കേരളം മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. പരിക്കിന്റെ പിടിയിലമർന്നിരുന്ന മുഹമ്മദ് രാകിപ് പൂർണ ക്ഷമത നേടി തിരിച്ചു ടീമിലെത്തിയിരുന്നു.

മത്സരം തുടങ്ങി ആദ്യ പകുതിയിൽ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ് നടത്തിയത്. ഇത് മുതലെടുത്ത് 38ആം മിനിറ്റില്‍ പിറ്റി ജംഷെഡ്പൂരിനായി ആദ്യ ഗോൾ നേടി. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് നേടിയ ജംഷെഡ്പൂർ രണ്ടാം പകുതിയിൽ 71ആം മിനിറ്റിൽ അവർ രണ്ടാം ഗോൾ വിനീതിലൂടെ നേടി. പിന്നീട്  75ആം മിനിറ്റിലും,  87ആം മിനിറ്റിലും മെസ്സി ലെരളത്തിന് വേണ്ടി ഗോൾ നേടി സമനില നേടി. പെനാൽറ്റിയിലൂടെയാണ് അവസാന ഗോൾ ബ്ലാസ്റ്റേഴ്‌സ് നേടിയത്. റോബിൻ ഗുരുങ് പന്ത് ടാക്കിൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെ മെസ്സി നിലത്തു വീണു. ഇതോടെയാണ് പെനാൽറ്റി ലഭിച്ചത്. എട്ട് കളികളിൽ ഏഴ് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തും, 13 പോയിന്റുമായി ജംഷഡ്‌പൂർമൂന്നാം സ്ഥാനത്തുമാണ് ഇപ്പോൾ.

Leave a comment