ന്യൂസിലൻഡ് ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് : ന്യൂസിലൻഡിനെ എറിഞ്ഞിട്ട് മിച്ചല്‍ സ്റ്റാര്‍ക്ക്
പെർത്ത്: ന്യൂസിലൻഡിൻറെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡിന് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ന്യൂസിലൻഡിന് അഞ്ച് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസമായ ഇന്നലെ കളി അവസാനിച്ചപ്പോൾ ന്യൂസിലൻഡ് 109-5 എന്ന നിലയിലാണ്. റോസ് ടെയിലറും(66), ബി ജെ വാട്ലിംഗ്(0) എന്നിവരാണ് ക്രീസിൽ. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് നേടി.
ആദ്യ ഇന്നിങ്ങ്സ് ആരംഭിച്ച ന്യൂസിലൻഡിന് ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. പിന്നീട് കെയിന്‍ വില്യംസണും(34), റോസ് ടെയ്ലറും ചേർന്ന് പതിയ റൺസ് നേടിയെങ്കിലും കെയിൻ വില്യംസണെ സ്റ്റാർക് പുറത്താക്കി. പിന്നീടെത്തിയ ഹെൻറി നിക്കോൾസും, വാഗൺറും പെട്ടെന്ന് തന്നെ പുറത്തായി. റോസ് ടെയ്ലർ മാത്രമാണ് ഓസ്ട്രേലിയൻ ബൗളർമാർക്കെതിരെ പൊരുതുന്നത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 416 റൺസിൽ അവസാനിച്ചിരുന്നു. 143 റണ്‍സ് നേടിയ മാര്‍നസ് ലാബുഷെയ്ന്റെ ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ 416 റൺസ് നേടിയത്.






































