Foot Ball Top News

ഐഎസ്എൽ: അവസാന നിമിഷ ഗോളിൽ ചെന്നൈയിൻ എഫ് സിയെ സമനിലയിൽ കുടുക്കി ജംഷദ്പൂര്‍ എഫ് സി

December 10, 2019

author:

ഐഎസ്എൽ: അവസാന നിമിഷ ഗോളിൽ ചെന്നൈയിൻ എഫ് സിയെ സമനിലയിൽ കുടുക്കി ജംഷദ്പൂര്‍ എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന ചെന്നൈയിൻ എഫ് സി- ജംഷദ്പൂര്‍ എഫ് സി മത്സരം സമനിലയിൽ അവസാനിച്ചു. ജയിക്കാവുന്ന മത്സരം ചെന്നൈ അവസാന നിമിഷം വിട്ടുകളയുകയായിരുന്നു. ജംഷദ്പൂരിൻറെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഒരോ ഗോൾ വീതം നേടി. പുതിയ പരിശീലകൻറെ കീഴിൽ എവെ മത്സരത്തിന് ഇറങ്ങിയ ചെന്നൈ ആദ്യ പകുതിയിൽ തന്നെ ഗോൾ നേടി.സമനില ആയതോടെ 12 പോയിന്റുമായി ജംഷദ്പൂര്‍ നാലാം സ്ഥാനം നിലനിർത്തി. ആറ് പോയിന്റുമായി ചെന്നൈ ഒൻപതാം സ്ഥാനത്തുമാണ് ഉള്ളത്.

വിരസമായ ആദ്യപകുതിയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. 26 ആം മിനിറ്റിൽ ചെന്നൈയിൻ എഫ് സി നേടിയ ഗോളൊഴിച്ചാൽ മത്സരം വളരെ വിരസമായിരുന്നു. ചെന്നൈയ്ക്ക് വേണ്ടി വാല്‍സ്‌ക്കിസാണ് ഗോളടിച്ചത്. ആദ്യ പകുതിയിൽ ലീഡ് നേടിയ ചെന്നൈ രണ്ടാം പകുതിയിലും മികച്ച പ്രതിരോധം തന്നെ തീർത്തു. രണ്ട് ടീമുകളുടെയും പ്രതിരോധം മികച്ചതായിരുന്നു. രണ്ട് ടീമുകളും നടത്തിയ മുന്നേറ്റം പ്രതിരോധ നിര തകർത്തു. വിജയം ഉറപ്പിച്ച മത്സരത്തിൽ ചെന്നൈയെ ഞെട്ടിച്ച് ജംഷദ്പൂര്‍ ഐസക്കിലൂടെ സമനില ഗോൾ നേടി.ഇതോടെ രണ്ടാം ജയം സ്വപ്നം കണ്ട ചെന്നൈയിൻ എഫ് സിക്ക് സമനിലയിൽ ഒതുങ്ങേണ്ടി വന്നു. 38, 81 എന്നീ മിനിറ്റുകളിൽ ജംഷദ്പൂരിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ചെന്നൈ അത് തകർത്തു.

Leave a comment