Foot Ball Top News

 അറ്റാക്കിങ്  സൂപ്പര്‍ താരങ്ങളുടെ മികവിൽ പി എസ് ജിക്ക് ജയം

December 8, 2019

author:

 അറ്റാക്കിങ്  സൂപ്പര്‍ താരങ്ങളുടെ മികവിൽ പി എസ് ജിക്ക് ജയം

ഫ്രഞ്ച് ലീഗില്‍ തകർപ്പൻ ഫോമിലാണ് പി എസ് ജി. മികച്ച പ്രകടനവുമായി വിജയങ്ങൾ വാരിക്കൂട്ടുകയാണ് അവർ. ഇന്നലെ നടന്ന മോണ്ടെപില്ലെർ- പി എസ് ജി മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി എസ് ജി വിജയിച്ചത്. ഇന്നലത്തെ ജയത്തോടെ ലീഗിലെ പതിമൂന്നാം ജയമാണ് പി എസ് ജി സ്വന്തമാക്കിയത്. 39 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്താണ്. മൂന്ന് കളികൾ മാത്രമാണ് അവർ ഇതുവരെ തോറ്റത്.

ഇന്നലത്തെ മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് പി എസ് ജി ഗോളുകൾ നേടിയത്. ആദ്യ ഗോൾ നേടിയത് മോണ്ടെപില്ലെർ ആയിരുന്നു. സെൽഫ് ഗോളിലൂടെയാണ് അവർ ആദ്യ ഗോൾ നേടിയത്. ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷം വമ്പൻ തിരിച്ചുവരവാണ് പി എസ് ജി നടത്തിയത്. അറ്റാക്കിങ് താരങ്ങളായ ഇക്കാര്‍ഡി, എമ്ബപ്പെ, നെയ്മര്‍ എന്നിവരാണ് പി എസ് ജിക്ക് വേണ്ടി ഗോളുകൾ നേടിയത്.  74,76, 81 എന്നീ മിനിറ്റുകളിലാണ് പി എസ് ജി ഗോളുകൾ നേടിയത്.

Leave a comment