ഐലീഗ് : മിനർവ പഞ്ചാബ് ഈസ്റ്റ് ബംഗാൾ മൽസരം സമനിലയിൽ
ഐലീഗിൽ ഇന്നലെ നടന്ന മൽസരത്തിലും ഈസ്റ്റ് ബംഗാളിന് സമനില. ഈ സീസണിൽ രണ്ടാം മത്സരത്തിലും അവർക്ക് ജയിക്കാൻ കഴിഞ്ഞില്ല. ഇന്നലെ മിനർവ പഞ്ചാബ് ആണ് അവരെ സമനിലയിൽ കുടുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മൽസരം അവസാനിക്കുകയായിരുന്നു. ഒരു ഗോളിന് പഞ്ചാബ് മുന്നിട്ട് നിന്ന ശേഷം അവസാന നിമിഷമാണ് ബംഗാൾ സമനില ഗോൾ നേടിയത്. രണ്ട് കളികളിൽ നിന്ന് ബംഗാളിന് രണ്ട് പോയിന്റാണ് ഇപ്പോൾ ഉള്ളത്.
മൽസരം ആരംഭിച്ച് പന്ത്രണ്ടാം മിനിറ്റിൽ മിനർവ പഞ്ചാബ് ആദ്യ ഗോൾ നേടി. ക്യുപാപ ആണ് അവർക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നീട് ഗോൾ നേടാൻ ബംഗാൾ ശ്രമിച്ചെങ്കിലും പഞ്ചാബിന്റെ പ്രതിരോധം മിൿച്ചു തന്നെ നിന്ന്. രണ്ടാം പകുതിയിൽ ഗോളിനായി ശ്രമിച്ചെങ്കിലും അത് ലക്ഷ്യത്തിൽ എത്തിയത് മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ്. 85ആം മിനിറ്റിൽ മേര ആണ്‍ ഗോൾ നേടി ബംഗാളിനെ സമനിലയിൽ എത്തിച്ചു. ആദ്യ മൽസരത്തിൽ ബംഗ്ലാ റിയൽ കാശ്മീരിനോടാണ് സമനില വഴങ്ങിയത് .






































