Cricket Editorial Top News

പേടിക്കണം, പേടിച്ചേ മതിയാവൂ – ഇത് വിരാട് ആണ് !!

December 8, 2019

പേടിക്കണം, പേടിച്ചേ മതിയാവൂ – ഇത് വിരാട് ആണ് !!

സച്ചിനു നേരെ എതിർ ബൗളേഴ്‌സ് പ്രകോപന വാക്കുകൾ ചൊരിയുമ്പോൾ,വാക്കുകൾ കൊണ്ട് മറുപടി നൽകാതെ തന്റെ വിശ്വവിഖ്യാതമായ MRF ബാറ്റുകൊണ്ടദ്ദേഹം മറുപടി നൽകുന്ന ആ രംഗം വീക്ഷിക്കുമ്പോൾ ചില അവസരങ്ങളിൽ എന്നെപ്പോലുള്ള ഒരുപാട് മനസ്സുകൾ ആഗ്രഹിച്ചു കാണും സച്ചിൻ ചില വാക്കുകൾ തിരിച്ചും പറയുന്നത് കാണുവാൻ, പക്ഷെ അതല്ലായിരുന്നു ആ മുംബൈക്കാരന്റെ രീതി……..

പക്ഷെ ഇന്ന് കാലം മാറി ഇന്ന് നമുക്കൊരു ഡെല്ഹികാരനുണ്ട് അയാളാണ് ഇന്ന് ഇന്ത്യയുടെ നായകൻ, ഒരുകാലത്തു സച്ചിൻ എന്ന ഇതിഹാസം നൂറുകോടി ജനതക്കിടയിൽ അവിസ്മരണീയമാക്കിയിരുന്ന ആ വേഷം ഇന്നത്തെ തലമുറയിലേക്കെത്തിക്കുന്നത് കളിക്കളത്തിലെ രാജാവെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആ നായകനാണ് അതെ വിരാട് കോഹ്ലി,ബാറ്റുകൊണ്ടും നാവുകൊണ്ടും കൊണ്ടും കൊടുത്തും അവിസ്മരണീയമാക്കുന്ന ഒരു കരിയറിന്റെ പാതി വഴി അവസാനിക്കുമ്പോൾ കുട്ടിക്കാലത്തു എന്നെപ്പോലുള്ള ഒരുപാട് മനസ്സുകൾ കാണാനാഗ്രഹിച്ചൊരു ഇന്ത്യൻ രൂപം ഇന്ന് നമ്മൾ അയാളിലൂടെ ആസ്വദിക്കുകയാണ്..

ക്ലാസും കൈക്കരുത്തും മാത്രമല്ല അയാളുടെ ശക്തി, ഇങ്ങോട്ട് പ്രകോപന ചേഷ്ടകളുമായി വരുന്നവനെ നാവുകൊണ്ടും ബാറ്റുകൊണ്ടും ഇല്ലാതാകുന്നതാണ് അയാളെ ഇന്ത്യയുടെ മുൻ ഇതിഹാസങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം, മറ്റുള്ളവരുടെ അഭിപ്രായങ്ങളോർത്ത് അയാൾ ഗ്രൗണ്ടിൽ പെരുമാറാറില്ല,അയാൾ തന്റെ സ്വഭാവം അത് അവിടെ പ്രകടിപ്പിക്കുന്നു അതിന്റെ മാർക്കിടുന്നവരെയും അദ്ദേഹം ഗൗനിക്കാറില്ല,… വില്യംസണെ സിക്സറിന് പറത്തി അദ്ദേഹത്തിന്റെ ട്രെഡ് മാർക്ക് ആഘോഷം അദ്ദേഹത്തിന് നേരെ നടത്തി വിരാട് പറയുകയാണ് “ആ കാലമൊക്കെ കഴിഞ്ഞു തങ്ങൾക്കെതിരെ കാണിക്കുന്ന കോപ്രായങ്ങൾ ഓർമ്മയിൽ സൂക്ഷിച്ചു വാക്കുകൊണ്ടും, ബാറ്റുകൊണ്ടും കണക്കുകൾ തീർക്കുന്ന വിരാടിന്റെ യുഗമാണിത്, പേടിക്കണം പേടിച്ചേ മതിയാവൂ…. “…..

“When you strike at a king, you must kill him”🔥

Pranav Thekkedath

Leave a comment