Foot Ball Top News

ബ്രൈറ്റനോടും തോൽവി : പ്രീമിയർ ലീഗിൽ ആർസെനൽ കൂപ്പുകുത്തുന്നു

December 6, 2019

author:

ബ്രൈറ്റനോടും തോൽവി : പ്രീമിയർ ലീഗിൽ ആർസെനൽ കൂപ്പുകുത്തുന്നു

ദുർബലരായ ബ്രൈറ്റനോട് സ്വന്തം തട്ടകമായ എമിരേറ്റ്സിൽ ആർസെനലിനു ഞെട്ടിക്കുന്ന തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രൈറ്റൻറെ വിജയം. ഇതോടെ വിജയമില്ലാതെ തുടരെ ഒമ്പതാം മത്സരമാണിത്. ഉനായി എമേരിക്ക് പകരം താത്കാലിക ചുമതലയേറ്റ ല്യൂജിൻബെർഗിന് തന്റെ കീഴിലെ ആദ്യ ഹോം മാച്ച് കൈപ്പേറിയതായി മാറി.

മത്സരത്തിൽ ആദ്യ ഏതാനും മിനുട്ടുകൾ ഒഴിച്ച് നിർത്തിയാൽ ബ്രൈറ്റനു തന്നെയായിരുന്നു മുൻ‌തൂക്കം. ആർസെനാൽ ബോക്സിലേക് നിരന്തരം ഇരച്ചു കയറി ഗണ്ണേഴ്‌സ്‌ താരങ്ങളെ സമ്മർദ്ദത്തിലാക്കി. അതിനു 36ആം മിനുട്ടിൽ ഫലവും കിട്ടി. ഒരു സെറ്റ്പീസിൽ നിന്നും വെബ്സ്റ്റർ എമിറേറ്റിസിനെ ഞെട്ടിച്ചു ബ്രൈറ്റനെ മുന്നിലെത്തിച്ചു.

ഇടവേളയ്ക്കു ശേഷം ആർസെനാൽ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചു. 50ആം മിനുട്ടിൽ ഓസിലിന്റെ ക്രോസ്സ് ഹെഡ് ചെയ്തു വലയിലെത്തിച്ചു ലാകാസെറ്റ് ആർസെനലിനെ ഒപ്പമെത്തിച്ചു. 68ആം മിനുട്ടിൽ ലൂയിസ് പന്ത് വലയിലെത്തിച്ചെങ്കിലും VAR ഓഫ്‌സൈഡ് വിളിച്ചു. ജയത്തിനു വേണ്ടി ഇരുടീമുകളും ആഞ്ഞു ശ്രമിക്കവേ ആര്സെനലിന്റെ മുറിവിൽ ഉപ്പു തേക്കും വിധം മൗപെയിലൂടെ ബ്രൈറ്റൻ വിജയം കൈപ്പിടിയിലാക്കി. സീസണിലെ ഏറ്റവും ദുർബലമായ പ്രതിരോധ നിര എന്ന നാണക്കേട് അടിവരയുടുന്നതായിരുന്നു ആര്സെനലിന്റെ ഇന്നത്തെ പ്രകടനം.

Leave a comment