പ്രീമിയർ ലീഗ് : ആർസെനാൽ ഇന്ന് ബ്രൈറ്റനെതിരെ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ ആർസെനാൽ ഇന്ന് ബ്രൈറ്റനെ നേരിടും. 8മത്സരങ്ങളായി ലീഗിലും യൂറോപ്പിലും വിജയമില്ലാതെ തപ്പിത്തടയുന്ന ഗണ്ണേഴ്സ് താത്കാലിക കോച്ചായ ല്യൂജിൻബെർഗിന് കീഴിൽ ആദ്യജയം നേടാനുള്ള തയ്യാറെടുപ്പിലാണ്. എമിരേറ്റ്സിൽ രാത്രി 1.45നാണു മത്സരം
ടീം ന്യൂസ് : പരിക്ക് ഭീഷണിയെ തുടർന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഫുൾബാക്കുകളായ ടിർണി, ബെല്ലറിൻ എന്നിവർ മടങ്ങിയെത്തിയേക്കും. ഷാക്ക, ഓസിൽ എന്നിവർ സ്ഥാനം നില നിർത്തിയേക്കും. പ്രതിരോധത്തിൽ മുസ്താഫിക്കു പകരം ഹോൾഡിങ് /സോക്രട്ടീസ് വന്നേക്കും.ഹോം മാച്ചിൽ മുന്നേറ്റ നിരയെ ശക്തിപ്പെടുത്താൻ കഴിഞ്ഞ മത്സരത്തിൽ ഇറക്കാതിരുന്ന ക്ലബ് റെക്കോർഡ് സൈനിങ് ആയ നിക്കോളാസ് പെപെ അല്ലെങ്കിൽ മാർട്ടിനെല്ലിയെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപെടുത്താൻ ല്യൂജിൻബെർഗ് തുനിഞ്ഞാൽ ജോ വില്ലോക് പുറത്തിരിക്കേണ്ടി വരും






































