കെയിൻ വില്യംസണിനും, റോസ് ടെയ്‌ലർക്കും സെഞ്ചുറി: ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് ശക്തമായ നിലയിൽ
ന്യൂസിലൻഡ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ തകർച്ചയിൽ നിന്ന് കരകയറി ന്യൂസിലൻഡ്. രണ്ടാം ഇന്നിങ്ങ്സിൽ ആദ്യ രണ്ട് വിക്കറ്റുകൾ ആദ്യം നഷ്ട്ടമായ ന്യൂസിലൻഡിനെ കെയിൻ വില്യംസും, റോസ് ടെയ്‌ലറും ചേർന്ന് കരകയത്തി. ഒരുവിൽ വിവരം കിട്ടുമ്പോൾ ന്യൂസിലൻഡ് 241/2 നിലയിലാണ്. കെയിൻ വില്യംസും(104), റോസ് ടെയ്‌ലറും(105) ആണ് ക്രീസിൽ. ഇരുവരും ചേർന്ന് തകർപ്പൻ ബാറ്റിങ്ങ് ആണ് നടത്തിയത്. 140 റൺസിന്റെ ലീഡ് ആണ് ഇതുവരെ ന്യൂസിലൻഡ് നേടിയിരിക്കുന്നത്. മഴ മൂലം മത്സരം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.
96/2 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ന്യൂസിലൻഡിനെ ഇരുവരും ചേർന്ന് ശക്തമായ നിലയിൽ എത്തിച്ചു. 213 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. മത്സരം സമനിലയിൽ അവസാനിക്കാനാണ് സാധ്യത. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ജയിച്ചിരുന്നു.






































