മോശം പ്രകടനം: കോച്ചിനെ പുറത്താക്കി ആർസെനൽ
ആർസെനൽ മാനേജർ സ്ഥാനത്തു നിന്നും ഉനായി എമേറിയെ ആർസെനാൽ പുറത്താക്കി. അൽപനേരം മുൻപ് വാർത്താക്കുറിപ്പിലൂടെയാണ് ക്ലബ് വിവരം പങ്കു വച്ചത്. സീസണിൽ മോശം ഫോമിൽ തുടരുന്ന ആർസെനൽ ഇന്നലെ ഹോം മാച്ചിൽ ഫ്രാങ്ക്ഫർട്ടിനോടും തോറ്റതോടെയാണ് കടുത്ത നടപടിയിലേക്ക് ആർസെനൽ ബോർഡ് കടന്നത്. താത്കാലിക പരിശീലകനായി അസിസ്റ്റന്റ് കോച്ച് ഫ്രഡി ല്യൂജിൻബെർഗിനാണ് ചുമതല. 2018ഇൽ ആർസെൻ വെങ്ങർ പരിശീലക സ്ഥാനം ഒഴിഞ്ഞ സ്ഥാനത്താണ് മുൻ സെവിയ്യ, പിഎസ്ജി കോച്ച് ആയിരുന്ന എമെറിക്ക് നറുക്ക് വീണത്.






































