Top News

ഒളിമ്പിക് 2020: ഇന്ത്യൻ പുരുഷ, വനിതാ ഹോക്കി ടീമുകൾ ‘പൂൾ എ’ യിൽ ചേർന്നു

November 25, 2019

ഒളിമ്പിക് 2020: ഇന്ത്യൻ പുരുഷ, വനിതാ ഹോക്കി ടീമുകൾ ‘പൂൾ എ’ യിൽ ചേർന്നു

ടോക്കിയോ ഒളിമ്പിക് 2020 ൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന, ലോക ഒന്നാം നമ്പർ ടീം ഓസ്‌ട്രേലിയ എന്നിവരോടൊപ്പം ഇന്ത്യൻ ഹോക്കി ടീമിനെ ‘പൂൾ എ’ യിൽ ഉൾപ്പെടുത്തി. ഇവ കൂടാതെ ഇന്ത്യയുടെ കൂടെ സ്പെയിൻ, ന്യൂസിലൻഡ്, ജപ്പാൻ എന്നിവരുമുണ്ട്.

‘പൂൾ ബി’യിൽ ബെൽജിയം, നെതർലാന്റ്സ്, ജർമ്മനി, ഗ്രേറ്റ് ബ്രിട്ടൻ, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്നു. ലോക ഹോക്കിയിൽ ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. അതേ മാസം ഭുവനേശ്വറിൽ റഷ്യയെ 11–3ന് പരാജയപ്പെടുത്തി ഇന്ത്യ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.

ഇന്ത്യൻ വനിതാ ടീമിന് ‘പൂൾ എ’യിൽ സ്ഥാനം ലഭിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഗ്രേറ്റ് ബ്രിട്ടനും ലോകത്തെ ഒന്നാം നമ്പർ ടീമായ നെതർലാൻഡും കൂടെ ഉണ്ട്. ജർമ്മനി, അയർലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവയും ‘പൂൾ എ’യിൽ ഉൾപ്പെടുന്നു. ‘പൂൾ ബി’യിൽ ഓസ്‌ട്രേലിയ, അർജന്റീന, ന്യൂസിലാന്റ്, സ്‌പെയിൻ, ചൈന എന്നി രാജ്യങ്ങൾ ഉൾപ്പെടുന്നു.

Leave a comment